Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Clean Kerala

Idukki

ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി എ​ത്തു​ന്നി​ല്ല; അ​ജൈ​വമാ​ലി​ന്യനീ​ക്കം പ്ര​തി​സ​ന്ധി​യി​ല്‍

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ല്‍ അ​ജൈ​വ​മാ​ലി​ന്യനീ​ക്കം പ്ര​തി​സ​ന്ധി​യി​ല്‍. മാ​ലി​ന്യം ഏ​റ്റെ​ടു​ത്തി​രു​ന്ന ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി എ​ത്താ​ത്ത​തി​നാ​ല്‍ സം​ഭ​ര​ണകേ​ന്ദ്ര​ങ്ങ​ളി​ല്‍ മാ​ലി​ന്യം നി​റ​ഞ്ഞുക​വി​ഞ്ഞ നി​ല​യി​ലാ​ണ്. തൊ​ടു​പു​ഴ ലോ​റി സ്റ്റാ​ന്‍​ഡി​ലെ താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ലും കാ​ഞ്ഞി​ര​മ​റ്റം വാ​ര്‍​ഡി​ലെ പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ലും മാ​ലി​ന്യം കു​മി​ഞ്ഞുകൂ​ടി.
ലോ​റിസ്റ്റാ​ന്‍​ഡി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ താ​ത്കാ ലി​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലും വി​ശ്ര​മ മു​റി​യി​ലും ശൗ​ചാ​ല​യ​ത്തി​ലു​മാ​ണ് അ​ജൈ​വമാ​ലി​ന്യം കു​ത്തി​നി​റ​ച്ചി​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ല്‍നി​ന്നു​മു​ള്ള പ്ലാ​സ്റ്റി​ക് ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ലി​ന്യം ഇ​വി​ടെ​യെ​ത്തി​ക്കു​ന്നു​ണ്ട്.

മ​ഴ ക​ന​ത്ത​തോ​ടെ മാ​ലി​ന്യം ലോ​റിസ്റ്റാ​ന്‍​ഡി​ലൂ​ടെ ഒ​ഴു​കിന​ട​ക്കു​ന്ന​തും ചെ​രു​പ്പു​ക​ളി​ലും ക​വ​റു​ക​ളും പെ​ട്ടി​ക​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​തും പ​തി​വ് കാ​ഴ്ച​യാ​ണ്. തൊ​ട്ട​ടു​ത്തു​കൂ​ടി ഒ​ഴു​കി തൊ​ടു​പു​ഴ​യാ​റ്റി​ലെ​ത്തു​ന്ന തോ​ട്ടി​ലേ​ക്കാ​ണ് ഇ​വ​യെ​ത്തു​ന്ന​ത്. മ​ഴ​ക്കാ​ല​പൂ​ര്‍​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ച മ​ര​ക്കൊ​മ്പു​ക​ളും ഇ​വി​ടെ​യാ​ണ് ത​ള്ളി​യി​രി​ക്കു​ന്ന​ത്. മാ​ലി​ന്യം ത​രം​തി​രി​ക്കാ​നെ​ന്ന പേ​രി​ല്‍ ഷീ​റ്റു​കൊ​ണ്ട് ഇ​ഷ്ടി​ക, മെ​റ്റ​ല്‍, ത​ടി എ​ന്നി​ങ്ങ​നെ ചെ​റു​പെ​ട്ടി​ക​ള്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തും ഉ​പ​യോ​ഗശൂ​ന്യ​മാ​ണ്.

താ​ത്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ് ഇ​വി​ടെ​നി​ന്നു മാ​റ്റി​യ​ശേ​ഷ​മാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ള്‍ ഇ​വ മാ​റ്റി​യി​രു​ന്നു. ഇ​പ്പോ​ള്‍ ഒ​രു​ മാ​സ​മാ​യാ​ലും നീ​ക്കം​ചെ​യ്യു​ന്നി​ല്ല. കൊ​തു​കുശ​ല്യ​വും വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് ലോ​റിഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു. സ്ഥ​ല​ത്ത് രാ​ത്രി​യാ​യാ​ല്‍ സാ​മൂ​ഹ്യ​വി​രു​ദ്ധ​രും ത​മ്പ​ടി​ക്കു​ന്നു​ണ്ട്. കാ​ഞ്ഞി​ര​മ​റ്റം വാ​ര്‍​ഡി​ലെ പ്ലാ​സ്റ്റി​ക് ഷ്രെ​ഡിം​ഗ് യൂ​ണി​റ്റി​ലും സ​മാ​ന സ്ഥി​തി​യാ​ണ്.

പ​ക​ര്‍​ച്ചവ്യാ​ധി​ക​ളും മ​റ്റും വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ലി​ന്യം സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കി​യി​ല്ലെ​ങ്കി​ല്‍ സ്ഥി​തി ഗു​രു​ത​ര​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ മാ​ലി​ന്യം ഏ​റ്റെ​ടു​ത്തി​രു​ന്ന ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി ഇ​പ്പോ​ള്‍ ഇ​ത് കൊ​ണ്ടുപോ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍ പ​റ​ഞ്ഞു. എ​ത്ര​യും വേ​ഗ​ത്തി​ല്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​മെ​ന്നും ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ​റ​ഞ്ഞു.

Latest News

Corehub Up